Wednesday, December 29, 2010

ശ്രീരുദ്രം


ശ്രീരുദ്രം
സംഗീതം സാബു ചന്ദ്രന്‍
ആലാപനം ലക്ഷ്മി ദാസ് ( കൈരളി TV മാംപഴം വിജയി )

സന്ധ്യാ നാമം


സന്ധ്യാ നാമം
സംഗീതം പ്രവീണ്‍ ശ്രീനിവാസന്‍

ഗൌരീ വല്ലഭം

ഗൌരീ വല്ലഭം
രചന മഞ്ജു ഹാസന്‍ സംഗീതം പ്രവീണ്‍ ശ്രീനിവാസന്‍

പൊന്നിന്‍ കിങ്ങിണി


പൊന്നിന്‍ കിങ്ങിണി
രചന മഞ്ജു ഹാസന്‍
സംഗീതം മഞ്ചേഷ് & രഞ്ജിത്
orchastration കെ എം udhayan

ഉമാമഹേശ്വരം


ഉമാമഹേശ്വരം
രചന മഞ്ജു ഹാസന്‍
സംഗീതം കെ എം ഉദയന്‍


തൃക്കൈവെണ്ണ
രചന മഞ്ജു ഹാസന്‍ സംഗീതം സാബു ചന്ദ്രന്‍
orchastration കെ എം ഉദയന്‍

Friday, March 5, 2010

ഹരിചന്ദനം


പൊന്നുണ്ണിക്കൈ വളര് പൊന്നിളം കാല്‍ വളര്
കായാമ്പൂവുടല്‍ വളര്
ഉണ്ണിക്കൈ നിറയെ നറുവെണ്ണ നല്‍കിടാം ഞാന്‍
കായാമ്പൂവുടല്‍ വളര്
കണ്ണാടിക്കവിളിലമ്മ മുത്തമേകിടാം
അഴകോലും മഞ്ഞപ്പട്ടുചേല ചുറ്റിടാം
നിനക്ക് പാരിജാത മാല നല്‍കിടാം

കാളിന്ദിയാറ്റിലന്നു കാളിയന്‍റെ പത്തി മേലെ
ആനന്ദനൃത്തമാടി നീ
മണ്ണ് വാരിത്തിന്ന കണ്ണന്‍ വായ തുറന്നമ്മയെ
ഈരേഴുലോകവും കാട്ടി
തളിര്‍വിരലാലെ മാമലയെ
കുട ചൂടീടും കാര്‍വര്‍ണ്ണന്‍
ഗോപാലബാലനെ വരൂ
കണ്ണാ വരൂ നീ അരുകില്‍ വരൂ നീ

ആലോലം നീള്‍മിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങ്
ആനന്ദക്കണ്ണനുറങ്ങ്
പൂമ്പട്ടു മേനി മെല്ലെ മടിയില്‍ വെച്ച് ചായുറങ്ങ്
ഓമനക്കണ്ണനുറങ്ങ്
ആരിരാരോ താരാട്ടീടാം
മാമയില്‍പീലികള്‍ വീശിനല്കാം
ഉറങ്ങൂ ഗോപകുമാരാ
രാരീരാരോ പാടാം അമ്മ
ആല്‍ബം -ഹരിചന്ദനം
രചന- മഞ്ജുഹാസന്‍, സംഗീതം- പ്രവീണ്‍ ശ്രീനിവാസന്‍, ആലാപനം‌- സിന്ധ്യവിജയന്‍

Thursday, March 4, 2010

പ്രണയനന്ദനവനികയില്‍


പ്രണയ നന്ദന വനികയില്‍ വീണ്ടും
പവിഴമല്ലികള്‍ പൂവിടുമ്പോള്‍
പ്രിയരാധേയന്റെ കള മുരളീരവം
കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ
പ്രേമ മുരളിക എവിടെ.... പ്രിയനെവിടെ

അധരം തൊടുമ്പോള്‍ മധുരം പൊഴിയും
പൊന്മുളം തണ്ടിന്‍ നാദം എങ്ങോ
വനമാല കോര്‍ത്തു ഞാന്‍ കാത്തിരുന്നൂ , നിന്‍
നറു പുഞ്ചിരിക്കായി കൊതി ച്ചിരുന്നൂ
പ്രിയതോഴി രാധയെ നീ മറന്നോ

Wednesday, March 3, 2010


സംഗീതവും യാത്രകളും ഇഷ്ടപ്പെടുന്ന മലയാളി ചെറുപ്പക്കാര്‍ക്ക് നമസ്കാരം

സ്വരഗംഗയില്‍


സ്വരഗംഗയില്‍ നീരാട്ടിനെത്തിയ അരയന്നപ്പിടപോലവള്‍ വന്നൂ
അവളുടെ ചിരിയില്‍ സ്വര്‍ലോകം ഉണര്‍ന്നൂ
അവളുടെ മിഴിയില്‍ സാഗരമിളകീ
ഞാനോ അതിനുള്ളില്‍ പവിഴങ്ങള്‍ തേടീ
പവിഴങ്ങള്‍ തേടീ
ചിപ്പികള്‍ കണ്ടൂ മുത്തുകള്‍ കണ്ടൂ
പവിഴങ്ങളെല്ലാം മാറോടു ചേര്‍ത്തു
സാഗരമേ നീയെന്നെ കാമുകനാക്കീ
ഹൃദയത്തിന്‍ തന്ത്രികളില്‍ രാഗങ്ങളെകീ
രാഗങ്ങളെല്ലാം തിരമാലയായീ
തിരമാലയായീ