
പൊന്നുണ്ണിക്കൈ വളര് പൊന്നിളം കാല് വളര്
കായാമ്പൂവുടല്‍ വളര്
ഉണ്ണിക്കൈ നിറയെ നറുവെണ്ണ നല്കിടാം ഞാന്‍
കായാമ്പൂവുടല്‍ വളര്
കണ്ണാടിക്കവിളിലമ്മ മുത്തമേകിടാം
അഴകോലും മഞ്ഞപ്പട്ടുചേല ചുറ്റിടാം
നിനക്ക് പാരിജാത മാല നല്കിടാം
കാളിന്ദിയാറ്റിലന്നു കാളിയന്റെ പത്തി മേലെ
ആനന്ദനൃത്തമാടി നീ
മണ്ണ് വാരിത്തിന്ന കണ്ണന് വായ തുറന്നമ്മയെ
ഈരേഴുലോകവും കാട്ടി
തളിര്വിരലാലെ മാമലയെ
കുട ചൂടീടും കാര്വര്ണ്ണന്
ഗോപാലബാലനെ വരൂ
കണ്ണാ വരൂ നീ അരുകില്‍ വരൂ നീ
ആലോലം നീള്‍മിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങ്
ആനന്ദക്കണ്ണനുറങ്ങ്
പൂമ്പട്ടു മേനി മെല്ലെ മടിയില്‍ വെച്ച് ചായുറങ്ങ്
ഓമനക്കണ്ണനുറങ്ങ്
ആരിരാരോ താരാട്ടീടാം
മാമയില്പീലികള് വീശിനല്കാം
ഉറങ്ങൂ ഗോപകുമാരാ
രാരീരാരോ പാടാം അമ്മ
ആല്‍ബം -ഹരിചന്ദനംരചന- മഞ്ജുഹാസന്‍, സംഗീതം- പ്രവീണ്‍ ശ്രീനിവാസന്, ആലാപനം- സിന്ധ്യവിജയന്